Aug 21, 2014

ദേശ സ്നേഹം..!



“ സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം “


ചില കടപ്പെട്ട സ്വാതന്ത്ര്യ ചിന്തകള്‍..!
=================================
നാളെ ആഗസ്റ്റ്‌ 15. നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീരസ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം..!

ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം..!

പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും, പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം..!

വിദേശമുതലാളിമാരില്‍ നിന്ന് സ്വാതന്ത്ര്യവും, പരമാധികാരവും ഇപ്പോള്‍ സ്വദേശി മുതലാളിമാരുടെ കൈകകളില്‍ എത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം..!

ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും, അത്യന്തം ആപല്‍ക്കരവുമായ അവസ്ഥ..!

മതേതരത്വം എന്നത് ഇന്ന് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായി അധപ്പതിച്ചിരിക്കുന്നു..!
================================
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..! ജയ് ഹിന്ദ്‌..!!!

No comments:

Post a Comment