Aug 21, 2014

മുളക്കാഞ്ഞ പ്രണയം..!

പണ്ടെങ്ങോ കോളേജിൽ പഠിക്കുമ്പോൾ പ്രണയം തോന്നിയ ആ കൊലുന്ന സുന്ദരിയെ ഞാനെന്റെ ഈ അവധിക്കാലത്ത് അവളുടെ രണ്ടു കുട്ടികളോടൊപ്പം നാട്ടിൽ കണ്ടുമുട്ടി..!

സത്യത്തിൽ എനിക്ക് അവളെ മനസിലായത് ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ മോളുടെ മുഖം കണ്ടിട്ടാണ്..!

പഠനകാലത്തെ അവളുടെ അതേ മുഖം തന്നെ അവളുടെ മോൾക്കും..!

അവൾ:- ഡാ നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ..?

ഞാൻ:- നിനക്കും, അന്ന് കാണുന്ന പോലെ തന്നെ..!

അപ്പോൾ ചിരിച്ചത് അവളുടെ കുട്ടികൾ..!!

അവൾ:- നീ ആക്കിയതാണല്ലേ..?

ഞാൻ:- (ഒരു ചിരിയോടെ) ഹേയ്..!

അല്പനേരത്തെ കുശലാന്വേഷണം നടത്തി പിരിയുമ്പോൾ ഞാൻ ഒരു ഞെട്ടലോടെ ഓർത്തു..!

അന്ന് ആ പ്രണയം 'മുളക്കാഞ്ഞത്' എത്ര നന്നായി എന്ന്..!!

കാരണം ഇന്ന് ഞാൻ അവളെ ചുമക്കണമെങ്കിൽ ഒരു ''ടിപ്പർ ലോറി'' തന്നെ വേണ്ടി വന്നേ
നെ..!!! തീറ്റി പോറ്റണമെങ്കിൽ ''മാവേലി സ്റ്റോറും''..!!!

No comments:

Post a Comment