Aug 20, 2014

പുതുവത്സരാശംസകള്‍..!

ചിങ്ങത്തിൻ പൊൻപുലരി വിടര്‍ന്നു..! ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഒരു പുതുവത്സരം..! തുമ്പപ്പൂക്കളുടെ നിറഞ്ഞ നൈര്‍മല്യമുള്ള നല്ല നാളെകള്‍ എല്ലാവർക്കും ആശംസിക്കുന്നു..!
===============================
ആര്‍ത്തിയും മത്സരവും വ്യാപാരവും കച്ചവടച്ചന്തകളും അടക്കി വാഴുന്ന കാലം. ഓണം ഒരു മെഗാ ഷോ ആയി മാറിയിരിക്കുന്നു..!

ചന്തകളും ചലച്ചിത്രങ്ങളുമാണ് ഓണത്തിന്‍റെ വരവറിയിക്കുന്നത്..! പരസ്യങ്ങളുടെ മഹാപ്രളയം ഉപഭോഗവസ്തുക്കളുടെ വര്‍ണ്ണാകാശമായ് പടരുമ്പോള്‍, മലയാളി ഓണം വന്നെത്തിയതറിയുന്നു..!

നിങ്ങള്‍ക്ക് ബൈക്കില്‍ നിന്ന് കാറിലേക്ക്, ടി.വി.യില്‍ നിന്ന് ഹോം തിയേറ്ററിലേക്ക്, തയ്യല്‍ക്കടക്കാരന്‍ തരുന്ന കുപ്പായത്തില്‍ നിന്ന് ബ്രാന്‍ഡഡ് ഷര്‍ട്ടിലേക്ക് മാറാനുള്ള കാലമാണിന്ന് ഓണോത്സവക്കാലം..!!

മദ്യം ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം..! കഴിഞ്ഞവ

ര്‍ഷം റെക്കോര്‍ഡ് സ്ഥാനം കരസ്ഥമാക്കിയ ആസ്ഥാന കുടിയന്മാരുടെ നാട് ഇത്തവണയും സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കും..!

മലയാളിയുടെ തനി സ്വഭാവം എന്നെ മാവേലി മനസ്സിലാക്കിയിട്ടുണ്ടാകും..! പാതാള വാസത്തിനു പോകും മുന്‍പ് കള്ളവും ചതിയും ഇല്ലാതിരുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് കള്ളത്തിന്റെയും ചതിയുടെയും സ്വന്തം നാട് മാത്രമാണ്..!

ഇതൊക്കെ കാണാന്‍ മാവേലി എല്ലാവര്‍ഷവും വരുന്നുണ്ടോ ആവോ..? വരുന്നുണ്ടാകും, മലയാളിയുടെ ചെയ്തിയുടെ കണക്കെടുക്കനെങ്കിലും..! വിശ്വാസം, അതല്ലേ എല്ലാം..!!

No comments:

Post a Comment