Sep 17, 2014

ആര്യവേപ്പും അറബിയും പിന്നെ ഞാനും..!





വൈകുന്നേരം മുതൽ സഹധർമിണിക്ക് കലശലായ തലവേദനയും ശരീര വേദനയും... കാലാവസ്ഥയുടെ ആയിരിക്കും എന്നുകരുതി, രാവിലെ ഉണ്ർണപ്പോൾ അവിടവിടെ ചെറിയ കുമിളകൾ പോലെ.. ഹ്മ്മ് ഇത് ചിക്കൻ പൊക്സ് ആണെന്ന് തോന്നുന്നു എന്റെ ആത്മഗതം.. ധർമിണി യുടെ മുഖം വാടി അയ്യോ ഇനി എന്ത് ചെയ്യും..? ഒഹ്ഹ് നമ്മൾ ഒന്നും ചെയ്യണ്ട അത് ചെയ്തോളും ഹ്മ്മ് അല്ലേലും നിങ്ങൾ ഇങ്ങനാ എന്തെങ്കിലും ചോദിച്ചാൽ തമാശ യാ.. അപ്പോൾ തന്നേ അദേഹം മെഡിക്കൽ പേപ്പറിന് ഓർഡർ കൊടുത്തു .. എന്തായാലും ശരി ഞാൻ ഡ്യൂട്ടിക്ക് പോട്ടേ വയ്യ എങ്കിൽ വിളിക്ക്..!
പോകുമ്പോൾ ഞാൻ ഓർത്തു ദൈവമേ ചിക്കൻ പൊക്സ് ആയിരിക്കുമോ..? ഞങ്ങള്ക്ക് ആര്ക്കും ഇതുവരെ വന്നിട്ടില്ലാ.. മോളുടെ കാര്യം ഓർക്കുമ്പോൾ കൂടുതൽ വിഷമം തോന്നി ഹ്മ്മ് വരുന്നത് വരട്ടെ..!

ഓഫീസിൽ ചെന്ന് കുറെ കഴിഞ്ഞപ്പോൾ വിളി വന്നു ഇത് അതുതന്നേ... ശരി ഞാൻ വരാം, ഹോസ്പിറ്റലിൽ പോയ്‌ വന്നു അപ്പൊ ഞാൻ ഓർത്തു എനിക്കും അസുഖം വന്നാലോ... ഒന്ന് റെഡി ആയേക്കാം പോയ്‌ മുടിയൊക്കെ വെട്ടി സുന്ദരനായി, അപ്പോൾ എന്റെ സുഹൃത്ത്‌ വിളിച്ചു പറഞ്ഞു ഡാ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാ എന്ന്.. ശരി വേപ്പ്ഇലയ്ക്ക് പോയേക്കാം ഞാൻ വേപ്പില തേടി ഇറങ്ങി കണ്ടു പിടിച്ചു പക്ഷെ റിംഗ് റോഡ്‌ സൈഡിൽ ആണ് അവിടെ പാർക്കിംഗ് പറ്റില്ലാ എന്ത് ചെയ്യും .. ഒന്ന് കറങ്ങി നോക്കി രക്ഷയില്ലാ അവസാനം രണ്ടും കല്പിച്ചു സൈഡിൽ വണ്ടിയിട്ടു ചാടിയിറങ്ങി അടുത്ത് ചെന്നപ്പോൾ ദാ കിടക്കുന്നു.. ഒരൊറ്റ ഇലപോലും കൈ എത്തില്ല കേറിയാലെ രക്ഷയുള്ളൂ ചുറ്റും നോക്കി പാഞ്ഞു പോകുന്ന വാഹനങ്ങൾ മാത്രം ...എന്നോടാ കളി ...അള്ളിപിടിച്ച് മരത്തിൽ കയറി കുറെ ചില്ലകൾ ഒടിച്ചിട്ടു ധൃതിയിൽ താഴെവന്നു കിട്ടിയതെല്ലാം എടുത്തു കാറിനടുത്തേക്ക് ചെന്നു അപ്പോൾ ദാ അവിടെ നില്ക്കുന്നു ഒരറബി ആശാൻ..!
ശുനു ആദാ..? എന്റമ്മേ പണിപാളിയോ.. ''ആദാ ശുനു'' ഞാൻ മനസ്സിൽ പറഞ്ഞു..! അറബി നമുക്ക് പച്ചവെള്ളം പോലെ അറിയാവുന്നകൊണ്ട് ഞാൻ പറഞ്ഞു ആദാ വൈഫ്‌ മറിദ് ... ബ.. ബ.. ബ ആദാ മെഡിസിൻ ..! അറബി:- ശുനു മെഡിസിൻ..? അമ്മേ...! ചിക്കൻ പൊക്സിന്റെ അറബി ഞാൻ ചോദിച്ചു വച്ചിരുന്നു അതുപകാരമായി അതങ്ങ് കാച്ചി ഫീഹ ഫിദരി മായി... വള്ള അയാള്ക്ക് കാര്യം മനസിലായി.. ആശ്വാസം.. അപ്പോൾ വീണ്ടും അടുത്ത ചോദ്യം ഇതെങ്ങനെ ഉപയോഗിക്കും എന്ന്..? (ചോദ്യം ആംഗ്യ ഭാഷയിലൂടെ ഞാൻ മനസിലാക്കി) ഞാൻ പറഞ്ഞു ക്ലീൻ ദി ലീവ്സ്‌ വിത്ത്‌ വാട്ടർ ആൻഡ്‌... അയാൾ ഇടക്കുകയറി മാഫി ഇംഗ്ലീഷ്...മാഫി ഇംഗ്ലീഷ്...
ഈശ്വരാ ഞാൻ ആംഗ്യം കാട്ടാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു ഇത് തിന്നണോ എന്ന്..? ഞാൻ ലാ (അല്ല) എന്ന് പറഞ്ഞപ്പോൾ പിന്നെങ്ങനെ എന്നായി പുള്ളി..! ഞാൻ പെട്ടു.. ചുറ്റും നോക്കി രക്ഷയില്ല ഒരു ബംഗാളിയെ പോലും കാണാനില്ല.. ഞാൻ പറഞ്ഞു എനിക്ക് പോണം എന്ന്.. അപ്പഴേക്കും പുള്ളി സ്വയം വൈദ്യരായി ഇത് ഇങ്ങനെ എടുത്തു തിന്നണം അല്ലെ എന്ന് പറഞ്ഞു വേപ്പിന്റെ 5-6 കിളുന്നു ഇലകളെടുത്തു വായിലിട്ടു ചവക്കാൻ തുടങ്ങി ... ഞാനൊന്നു കിടുങ്ങി.. അതിന്റെ കയ്പ് ഓർത്താൽ ഹോ..! ഇതാണോഡാ പുല്ലേ മരുന്ന് എന്നുപറഞ്ഞു അയാൾ തെറി വിളിക്കുന്നതിനു മുന്പ് ഞാൻ വേപ്പിൻ ചില്ലകളും കാറിലിട്ടു പറപറന്നു ... സ്പീഡോ മീറ്റിന്റെ സൂചി മുകളിലേക്ക് പാഞ്ഞപ്പോൾ റിയർ വ്യൂ മിററിലൂടെ ഞാൻ നോക്കി അയാൾ കുനിഞ്ഞു നില്ക്കുന്നു എറിയാൻ കല്ല്‌ നോക്കിയതോ അതോ ...വാളുവെച്ചതോ....? വീട്ടിൽ അച്ഛൻ തുമ്മിയൊ എന്തോ..!

1 comment:

  1. കുഞ്ഞു കവിതകളെ കൈയ്യിലുള്ളു എന്നു കരുതി........
    സംഭവം ഉഷാറായി....... തലനാരിഴക്ക് രക്ഷപ്പെട്ടു.......
    ആശംസകൾ......

    ReplyDelete