Jun 8, 2015

വേനലവധികളുടെ രുചിമണങ്ങൾക്കു-
കപ്പലേറി കടലുതാണ്ടിവന്ന കാമുകൻ..
'കശുമാങ്ങ..!


പ്രവാസികൾക്ക്‌ സ്വാദുകൊണ്ടച്ഛനേയും-
മണംകൊണ്ടമ്മയേയും അരികിലെത്തിക്കുന്നത്..
'അച്ചാറുകൾ..!


പുകയില വിരുദ്ധദിനം..!
==================
വലിച്ചുകേറ്റുന്ന പുകയുടെ..
കരിപിടിച്ചശ്വാസത്തിൽ-
പുളഞ്ഞൊടുങ്ങുംവരെ 'വലിതുടരുക..!



ചായക്കടകള്‍..!
===============
രാഷ്ട്രീയമെന്ന ചൂടുപലഹാരത്തിനൊപ്പം..
പണ്ടു സ്‌ട്രോങ്ങായും,ലൈറ്റായും നാട്ടുവാർത്തകൾ-
പങ്കുവയ്ക്കപ്പെട്ടിരുന്ന 'ഗ്രാമങ്ങളുടെ സുന്ദരസ്പന്ദനങ്ങൾ..!