Aug 23, 2014

സദാ ''ജാരൻ''..!







മൊബൈല്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. തെല്ലൊരു ഈര്‍ഷ്യയോടെ മൊബൈലെടുക്കാന്‍ അയാൾ കൈനീട്ടി..!
അപ്പോഴും അവളുടെ കൈകള്‍ അയാളെ പുണർന്നിരുന്നു . മൊബൈലെടുത്തു അയാൾ കണക്റ്റ് ചെയ്തു..!

" എന്നെ വിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ "

അപ്പുറത്തെ ശബ്ദം കേട്ടതും അയാൾ ചീറി..!

"എന്നെ വിളിക്കരുത് എന്നുപറഞ്ഞു ഡിസ്കണക്റ്റ് പോലും ചെയ്യാതെ മൊബൈല്‍ അയാൾ സോഫയിലേക്കെറിഞ്ഞു..!

"ആരായിരുന്നു?" അയാളിൽ നിന്നും അടർന്നു മാറി സോഫയിലിരുന്ന് അവൾ ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല.

"അവളായിരിക്കും അല്ലേ? " അയാളുടെ മൌനം കണ്ടപ്പോള്‍ അവൾ ചിറി കോട്ടി..!

അയാൾ മൌനം തുടർന്നു . കടന്നുപോയ കുറച്ചുനിമിഷങ്ങളെ അയാൾ മനസ്സിലിട്ടു നുണഞ്ഞു...തിരിഞ്ഞ് അവളെ പുണരാന്‍ ശ്രമിച്ചു.

"ആരായിരുന്നു ഫോണില്‍ വിളിച്ചത്?"

തീർത്തും അപരിചിതത്തോടെ അയാളവളെ നോക്കി. അയാൾ മിണ്ടിയില്ല..!

"എനിക്കറിയാം അത് നിങ്ങളുടെ ഭാര്യയായിരുന്നുവെന്ന്''..!!

എന്നെ കാണാന്‍ വരുമ്പോളെങ്കിലും നിങ്ങൾക്കീ മൊബൈല്‍ ഒന്നു സ്വിച്ച് ഓഫ് ചെയ്തുകൂടെ?"
======================================
ആരാണയാൾ..? ഈ ചിത്രം പറയുന്നില്ലേ..?

No comments:

Post a Comment