Sep 17, 2014

ഫ്രീ ലോണ്‍..!


ഗൾഫ്‌ രാജ്യങ്ങളിൽ ബാങ്ക് ലോണ്‍ എന്ന് പറയുന്നത് നാട്ടിലെപോലെ ഒരു കീറാമുട്ടിയല്ല നിശ്ചിത ശമ്പളം ഉണ്ടെങ്കിൽ ബാങ്കുകൾ ലോണ്‍ കൊടുക്കും. പലിശ നാട്ടിലേതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവും അതുകൊണ്ട് തന്നെ ധാരാളം വിദേശികൾ ലോണ്‍ എടുക്കുന്നു.

'കുടുബം കോഞ്ഞാട്ട' ആകില്ല കാരണം.. പ്രത്യേകിച്ചു ഗ്യാരന്റീ ഒന്നും ബാങ്കിന് ആവശ്യമില്ല സാലറി സർറ്റിഫിക്കറ്റ്, ഐ.ഡി കോപ്പി, പാസ്പോർട്ട് കോപ്പി, ബാങ്ക് സ്റ്റേറ്റ്മെൻറ് ഇവയൊക്കെ ഹാജരാക്കേണ്ടി വരും. എല്ലാമാസവും അക്കൌണ്ടിൽ നിന്നും നിശ്ചിത തുക കട്ടാകുന്ന രീതിയിൽ കാര്യങ്ങൾ സുഗമം..!

പ്രശ്നം അവിടെയല്ല ചാണകത്തിൽ കൃമി എന്ന് പറഞ്ഞപോലെ അവിടെയും ഉണ്ട് ''ബണ്ടി ചോർസ്'' ലോണും എടുത്തു 2 മാസം അവധിക്ക് പോണു എന്നും പറഞ്ഞു ഒറ്റ മുങ്ങൽ. പിന്നെ ആ വള്ളം അങ്ങോട്ട്‌ അടുപ്പിക്കില്ല..! പിന്നെ നാട്ടിൽ അങ്ങ് മിന്നും.. ഒരു പുതിയ കാറും വാങ്ങി സുഹൃത്തുക്കളുമായി ഒരു 'ട്രിപ്പ്‌ '. പിന്നെ ഹൌസ് ബോട്ടിൽ ഒരു കറക്കം ... 'കൊന്നാൽ പാപം തിന്നാൽ തീരും' ആ പാവങ്ങൾ അറിയുന്നോ ഇതുവല്ലതും. ഫോണ്‍ ചെയ്യുമ്പോൾ അവൻമാർ ചോദിക്കും.. ഡേ.. ലവൻ ലവടെ വലിയ സെറ്റപ്പാ അല്ലേ..? ഹോ ഇവിടെ ''ചുമ്മാ ഉ ...... തെറ്റി നടന്നവനാ'' നീയൊക്കെ കണ്ടു പഠിക്ക് എന്ന്...

''അയ്യോടിയെ വിയർക്കാത്ത കാശാ അവനു ചിലവാക്കല്ലോ''..!!!

അടുത്തല്ലേ കാര്യം അറിഞ്ഞത് ഇപ്പോ പുള്ളിക്ക് ദുഫായിൽ കേറാൻ പറ്റില്ലത്രേ..! ബാൻ ആണെന്ന്.. പക്ഷെ കക്ഷി മിടുക്കനാ ഒരു GCC യിൽ തന്നെ ഉണ്ട് ..!

മാന്യൻ ചമയുന്ന ഇതുപോലെയുള്ള ചില തെണ്ടികൾ കാരണം മലയാളികൾക്ക് മൊത്തത്തിൽ പേരുദോഷവും.

No comments:

Post a Comment