Sep 4, 2014

ഗള്‍ഫുകാരന്‍റെ പെണ്ണുകാണൽ..!!!

പെണ്ണുകാണൽ ഒരു ആഖോഷമായി കൊണ്ടുനടന്ന കാലം..! കൃത്യമായി പറഞ്ഞാല്‍ ഒരു ഏഴ്-എട്ടു വര്‍ഷം മുൻപ്..! എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു എന്നാ വാശിയില്‍ അച്ഛനും അമ്മയും പിന്നെ അനിയനും..! അവന്റെ ലൈന്‍ ക്ലിയര്‍ ആവണമല്ലോ..!

ഗള്‍ഫ്‌കാരന്‍ ആണെന്നറിഞ്ഞപ്പോഴുള്ള തരുണീമണികളുടെ മുഖത്തെ വാട്ടം പ്രത്യേകം ശ്രദ്ധിച്ചു..! പിന്നെ ഇവള്മാരെ ഒക്കെ കെട്ടാന്‍ ''കലക്ടർ'' വരണമായിരിക്കും..!

ഇങ്ങോട്ടുള്ള ആദ്യ ചോദ്യം കൊണ്ടുപോകുമോ..? എങ്ങോട്ടാ..? അങ്ങ് ഗൾഫിലോട്ട്..! കൊള്ളായിപ്പോയി..!!! ആദ്യം കെട്ടട്ടെ പിന്നല്ലേ കെട്ടിയെടുക്കൽ..!!

ചിലരൊക്കെ അഡ്ജസ്റ്റ് ചെയ്തെങ്കിലും ജാതകം വില്ലനായി അവതരിച്ചു..! കണിയാന്‍ എട്ടിന്റെ പണി തന്നോണ്ടിരുന്നു..! ഓരോ പ്രാവശ്യം പോവുമ്പോഴും അയാള് ഓരോ ലഗ്നം പറയും..! കാശ് മേടിക്കാന്‍ ഒരു ലഗ്നവും ഇല്ല താനും..!

ഒരു രക്ഷയുമില്ല ലീവ് തീരാറായി..! പെണ്ണിനെ ആണെങ്കില്‍ കിട്ടാനുമില്ല മാന്നാറും, പരുമലയും സ്ഥിരം വായി നോക്കാറുള്ള ലവളുമാരൊക്കെ കേരളത്തിലുള്ള പിള്ളേര് തന്നെ അല്ലെ എന്നൊരു സംശയം..!! ഇവളുമാരുടെ ഒക്കെ വാസ സ്ഥലം എവിടെയാണാവോ..?

വഴിയിൽ എല്ലാം സുന്ദരിമണികൾ..! വീട്ടില് ചെന്ന് കാണുമ്പോ സൌന്ദര്യം തീരെ തോന്നണുമില്ല..! മേക്കപ്പ്..മേക്കപ്പ്..!!!

ഇതെനിക്ക് മാത്രമല്ല ഇങ്ങനെ പെണ്ണ് കാണല്‍ പ്രക്രിയ നടത്തിയ എല്ലാ ആള്‍ക്കാര്‍ക്കും ഉണ്ടായതായി പില്‍കാലത്ത് സുഹൃത്ത്‌ പ്രശാന്തിന്റെ അനുഭവത്തിൽ നിന്നും ഞാന്‍ മനസിലാക്കി..!

അങ്ങനെ ഇരിക്കെ സാക്ഷാല്‍ ഉണ്ണിയേട്ടന്‍ അവതിരിച്ചു..! അച്ഛന്റെ സുഹൃത്ത്‌ എന്നെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന് വാശി ഉണ്ണിയേട്ടനും..!

രണ്ടു പെഗ്ഗ് കൂടി കേറിയപ്പോ ആ വാശി ഉണ്ണിയേട്ടന്റെ കടമ ആയി മാറി..!

ഉണ്ണിയേട്ടന്റെ മോന്റെ ട്യുഷൻ ടീച്ചർ രശ്മി അവളുടെ കൂട്ടുകാരിയെ വിരൽ ചൂണ്ടി പറഞ്ഞു ദോന്ടെടാ നിന്റെ പെണ്ണ് എന്ന്..! മതി ബോധിച്ചു..! അതും ''ടിഗ്രി'' ക്കാരി..!

അങ്ങനെ അടുത്തുതന്നെ മോതിരം മാറലും കഴിഞ്ഞു ഞാൻ കടൽ കടന്നു..! എട്ടു മാസം കഴിഞ്ഞു കല്യാണം..! ആ കാലയളവിൽ 'ദിനാറുകൾ' മൊബൈൽ കമ്പനിക്കാരും, നെറ്റ് കാർഡുകാരും പങ്കിട്ടു..!
====================================
എല്ലാം ഇന്നലയിലെ മിഴിവാർന്ന ഓർമ്മകൾ..! ഇന്നിപ്പോ കാലിൽ ചങ്ങലയും.. പിൻവിളിയും..!!!

No comments:

Post a Comment