പെരുമഴ പെയ്ത ദിനങ്ങള്‍ താണ്ടി.. പകലിന്റെ കാഠിന്യം താണ്ടി.. വസന്തത്തിന്റെ വരവിനു വേണ്ടി.. മിണ്ടിയും പറഞ്ഞും കടന്നു പോകുന്ന എല്ലാവരോടും പിണങ്ങിയും നാണിച്ചും തലകുമ്പിട്ടും തൊട്ടാവാടി പെണ്ണ് കാത്തിരുന്നു..!
Aug 23, 2014
മഴയുടെ മരണം..!
ഗ്രാമങ്ങളുടെ ആത്മാവ്..!
എന്റെ സാറെ ദേ ഇങ്ങനെ ചാടുമ്പോൾ ''പള്ളയടിച്ചു'' വെള്ളത്തിൽ വീഴുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ പറ്റില്ല..! കുറച്ചു നേരത്തേക്ക് ഒന്നും കാണാൻ പറ്റില്ല..!!
ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്..!
കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ" എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത്..! പഴയ ആ നല്ല നാളുകളിലെ ഒരു ഓർമ ചിത്രം..!
=====================================
ഇന്നിപ്പോ പഠിത്തം ഒഴിഞ്ഞിട്ട് വേണമല്ലോ കളി ..!!

സദാ ''ജാരൻ''..!
മൊബൈല്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. തെല്ലൊരു ഈര്‍ഷ്യയോടെ മൊബൈലെടുക്കാന്‍ അയാൾ കൈനീട്ടി..!
അപ്പോഴും അവളുടെ കൈകള്‍ അയാളെ പുണർന്നിരുന്നു . മൊബൈലെടുത്തു അയാൾ കണക്റ്റ് ചെയ്തു..!
" എന്നെ വിളിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ "
അപ്പുറത്തെ ശബ്ദം കേട്ടതും അയാൾ ചീറി..!
"എന്നെ വിളിക്കരുത് എന്നുപറഞ്ഞു ഡിസ്കണക്റ്റ് പോലും ചെയ്യാതെ മൊബൈല്‍ അയാൾ സോഫയിലേക്കെറിഞ്ഞു..!
"ആരായിരുന്നു?" അയാളിൽ നിന്നും അടർന്നു മാറി സോഫയിലിരുന്ന് അവൾ ചോദിച്ചു. അയാളൊന്നും മിണ്ടിയില്ല.
"അവളായിരിക്കും അല്ലേ? " അയാളുടെ മൌനം കണ്ടപ്പോള്‍ അവൾ ചിറി കോട്ടി..!
അയാൾ മൌനം തുടർന്നു . കടന്നുപോയ കുറച്ചുനിമിഷങ്ങളെ അയാൾ മനസ്സിലിട്ടു നുണഞ്ഞു...തിരിഞ്ഞ് അവളെ പുണരാന്‍ ശ്രമിച്ചു.
"ആരായിരുന്നു ഫോണില്‍ വിളിച്ചത്?"
തീർത്തും അപരിചിതത്തോടെ അയാളവളെ നോക്കി. അയാൾ മിണ്ടിയില്ല..!
"എനിക്കറിയാം അത് നിങ്ങളുടെ ഭാര്യയായിരുന്നുവെന്ന്''..!!
എന്നെ കാണാന്‍ വരുമ്പോളെങ്കിലും നിങ്ങൾക്കീ മൊബൈല്‍ ഒന്നു സ്വിച്ച് ഓഫ് ചെയ്തുകൂടെ?"
======================================
ആരാണയാൾ..? ഈ ചിത്രം പറയുന്നില്ലേ..?
Aug 21, 2014
ദേശ സ്നേഹം..!
“ സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം “
ചില കടപ്പെട്ട സ്വാതന്ത്ര്യ ചിന്തകള്‍..!
=================================
നാളെ ആഗസ്റ്റ് 15. നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീരസ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം..!
ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം..!
പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും, പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം..!
വിദേശമുതലാളിമാരില്‍ നിന്ന് സ്വാതന്ത്ര്യവും, പരമാധികാരവും ഇപ്പോള്‍ സ്വദേശി മുതലാളിമാരുടെ കൈകകളില്‍ എത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം..!
ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും, അത്യന്തം ആപല്‍ക്കരവുമായ അവസ്ഥ..!
മതേതരത്വം എന്നത് ഇന്ന് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായി അധപ്പതിച്ചിരിക്കുന്നു..!
================================
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..! ജയ് ഹിന്ദ്..!!!

മുളക്കാഞ്ഞ പ്രണയം..!
പണ്ടെങ്ങോ കോളേജിൽ പഠിക്കുമ്പോൾ പ്രണയം തോന്നിയ ആ കൊലുന്ന സുന്ദരിയെ ഞാനെന്റെ ഈ അവധിക്കാലത്ത് അവളുടെ രണ്ടു കുട്ടികളോടൊപ്പം നാട്ടിൽ കണ്ടുമുട്ടി..!
സത്യത്തിൽ എനിക്ക് അവളെ മനസിലായത് ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ മോളുടെ മുഖം കണ്ടിട്ടാണ്..!
പഠനകാലത്തെ അവളുടെ അതേ മുഖം തന്നെ അവളുടെ മോൾക്കും..!
അവൾ:- ഡാ നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ..?
ഞാൻ:- നിനക്കും, അന്ന് കാണുന്ന പോലെ തന്നെ..!
അപ്പോൾ ചിരിച്ചത് അവളുടെ കുട്ടികൾ..!!
അവൾ:- നീ ആക്കിയതാണല്ലേ..?
ഞാൻ:- (ഒരു ചിരിയോടെ) ഹേയ്..!
അല്പനേരത്തെ കുശലാന്വേഷണം നടത്തി പിരിയുമ്പോൾ ഞാൻ ഒരു ഞെട്ടലോടെ ഓർത്തു..!
അന്ന് ആ പ്രണയം 'മുളക്കാഞ്ഞത്' എത്ര നന്നായി എന്ന്..!!
കാരണം ഇന്ന് ഞാൻ അവളെ ചുമക്കണമെങ്കിൽ ഒരു ''ടിപ്പർ ലോറി'' തന്നെ വേണ്ടി വന്നേനെ..!!! തീറ്റി പോറ്റണമെങ്കിൽ ''മാവേലി സ്റ്റോറും''..!!!
Aug 20, 2014
പുതുവത്സരാശംസകള്‍..!
ചിങ്ങത്തിൻ പൊൻപുലരി വിടര്‍ന്നു..! ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും
സമാധാനത്തിന്റെയും ഒരു പുതുവത്സരം..! തുമ്പപ്പൂക്കളുടെ നിറഞ്ഞ
നൈര്‍മല്യമുള്ള നല്ല നാളെകള്‍ എല്ലാവർക്കും ആശംസിക്കുന്നു..!
===============================
ആര്‍ത്തിയും മത്സരവും വ്യാപാരവും കച്ചവടച്ചന്തകളും അടക്കി വാഴുന്ന കാലം. ഓണം ഒരു മെഗാ ഷോ ആയി മാറിയിരിക്കുന്നു..!
ചന്തകളും ചലച്ചിത്രങ്ങളുമാണ് ഓണത്തിന്‍റെ വരവറിയിക്കുന്നത്..!
പരസ്യങ്ങളുടെ മഹാപ്രളയം ഉപഭോഗവസ്തുക്കളുടെ വര്‍ണ്ണാകാശമായ് പടരുമ്പോള്‍,
മലയാളി ഓണം വന്നെത്തിയതറിയുന്നു..!
നിങ്ങള്‍ക്ക് ബൈക്കില്‍ നിന്ന്
കാറിലേക്ക്, ടി.വി.യില്‍ നിന്ന് ഹോം തിയേറ്ററിലേക്ക്, തയ്യല്‍ക്കടക്കാരന്‍
തരുന്ന കുപ്പായത്തില്‍ നിന്ന് ബ്രാന്‍ഡഡ് ഷര്‍ട്ടിലേക്ക് മാറാനുള്ള
കാലമാണിന്ന് ഓണോത്സവക്കാലം..!!
മദ്യം ഇല്ലാതെ മലയാളിക്ക് എന്ത്
ആഘോഷം..! കഴിഞ്ഞവ
ര്‍ഷം റെക്കോര്‍ഡ് സ്ഥാനം കരസ്ഥമാക്കിയ ആസ്ഥാന
കുടിയന്മാരുടെ നാട് ഇത്തവണയും സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കും..!
മലയാളിയുടെ തനി സ്വഭാവം എന്നെ മാവേലി മനസ്സിലാക്കിയിട്ടുണ്ടാകും..! പാതാള
വാസത്തിനു പോകും മുന്‍പ് കള്ളവും ചതിയും ഇല്ലാതിരുന്ന ദൈവത്തിന്റെ സ്വന്തം
നാട് ഇന്ന് കള്ളത്തിന്റെയും ചതിയുടെയും സ്വന്തം നാട് മാത്രമാണ്..!
ഇതൊക്കെ കാണാന്‍ മാവേലി എല്ലാവര്‍ഷവും വരുന്നുണ്ടോ ആവോ..?
വരുന്നുണ്ടാകും, മലയാളിയുടെ ചെയ്തിയുടെ കണക്കെടുക്കനെങ്കിലും..! വിശ്വാസം,
അതല്ലേ എല്ലാം..!!
===============================
ആര്‍ത്തിയും മത്സരവും വ്യാപാരവും കച്ചവടച്ചന്തകളും അടക്കി വാഴുന്ന കാലം. ഓണം ഒരു മെഗാ ഷോ ആയി മാറിയിരിക്കുന്നു..!
ചന്തകളും ചലച്ചിത്രങ്ങളുമാണ് ഓണത്തിന്‍റെ വരവറിയിക്കുന്നത്..! പരസ്യങ്ങളുടെ മഹാപ്രളയം ഉപഭോഗവസ്തുക്കളുടെ വര്‍ണ്ണാകാശമായ് പടരുമ്പോള്‍, മലയാളി ഓണം വന്നെത്തിയതറിയുന്നു..!
നിങ്ങള്‍ക്ക് ബൈക്കില്‍ നിന്ന് കാറിലേക്ക്, ടി.വി.യില്‍ നിന്ന് ഹോം തിയേറ്ററിലേക്ക്, തയ്യല്‍ക്കടക്കാരന്‍ തരുന്ന കുപ്പായത്തില്‍ നിന്ന് ബ്രാന്‍ഡഡ് ഷര്‍ട്ടിലേക്ക് മാറാനുള്ള കാലമാണിന്ന് ഓണോത്സവക്കാലം..!!
മദ്യം ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം..! കഴിഞ്ഞവ
ര്‍ഷം റെക്കോര്‍ഡ് സ്ഥാനം കരസ്ഥമാക്കിയ ആസ്ഥാന കുടിയന്മാരുടെ നാട് ഇത്തവണയും സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കും..!
മലയാളിയുടെ തനി സ്വഭാവം എന്നെ മാവേലി മനസ്സിലാക്കിയിട്ടുണ്ടാകും..! പാതാള വാസത്തിനു പോകും മുന്‍പ് കള്ളവും ചതിയും ഇല്ലാതിരുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് കള്ളത്തിന്റെയും ചതിയുടെയും സ്വന്തം നാട് മാത്രമാണ്..!
ഇതൊക്കെ കാണാന്‍ മാവേലി എല്ലാവര്‍ഷവും വരുന്നുണ്ടോ ആവോ..? വരുന്നുണ്ടാകും, മലയാളിയുടെ ചെയ്തിയുടെ കണക്കെടുക്കനെങ്കിലും..! വിശ്വാസം, അതല്ലേ എല്ലാം..!!
Subscribe to:
Posts (Atom)