തൊട്ടാവാടി..!
പെരുമഴ പെയ്ത ദിനങ്ങള്‍ താണ്ടി.. പകലിന്റെ കാഠിന്യം താണ്ടി.. വസന്തത്തിന്റെ വരവിനു വേണ്ടി.. മിണ്ടിയും പറഞ്ഞും കടന്നു പോകുന്ന എല്ലാവരോടും പിണങ്ങിയും നാണിച്ചും തലകുമ്പിട്ടും തൊട്ടാവാടി പെണ്ണ് കാത്തിരുന്നു..!
Mar 16, 2020
Apr 21, 2018
ചെറുവരികൾ..!
Oct 14, 2016
Jun 8, 2015
Sep 28, 2014
പ്രവാസം..!
Sep 18, 2014
സ്വപ്നത്തില്‍ ഞാന്‍ തീര്‍ത്ത പട്ടുതൂവാലയിൽ
തുടിപ്പോടെ രണ്ടു ഹിമകണങ്ങള്‍..
മധുരസ്മരണയിൽ മനസ്സൊന്നു മുങ്ങി..
മധുരമാം നാളിന്റെ നിർവൃതിയിൽ..
ഇണ കുരുവികളായി നാം നെയ്ത സ്വപ്‌നങ്ങൾ
മനസ്സിന്റെ മാറാപ്പിൽ വെള്ളപുതയ്ക്കുന്നു..!
തുടിപ്പോടെ രണ്ടു ഹിമകണങ്ങള്‍..
മധുരസ്മരണയിൽ മനസ്സൊന്നു മുങ്ങി..
മധുരമാം നാളിന്റെ നിർവൃതിയിൽ..
ഇണ കുരുവികളായി നാം നെയ്ത സ്വപ്‌നങ്ങൾ
മനസ്സിന്റെ മാറാപ്പിൽ വെള്ളപുതയ്ക്കുന്നു..!
Sep 17, 2014
ബിജു മോൻറെ ഉത്സവം..
നാട്ടില്‍ ഉത്സവം വന്നതും കാമുകന്‍ ബിജുമോന്‍ , അംബാനിയുടെ അഞ്ഞൂറ് രൂപ മൊബൈല്‍ വാങ്ങിയതും അയല്‍പക്കത്തുള്ള കാമുകിയുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് ഇടയ്ക്കിടയ്ക്ക് മിസ്സ്കാളും അയക്കുമ്പോള്‍ കഥ തുടങ്ങാം .
ബിജുമോന്‍. (കഥയിലെ പേര്)
മുഖം കണ്ടാല്‍ ഒരു മുട്ട പുഴുങ്ങി തൊലി പൊളിച്ചു വെച്ചിരിക്കുകയാണെന്നേ തോന്നൂ .അത്രയ്ക്ക് നിര്‍മ്മലന്‍. സ്വതേ ചുരുങ്ങിയ കണ്ണുകള്‍ .ചിരിക്കുമ്പോള്‍ കണ്ണില്ല...! അതിനു പകരം അവിടെ ഒരു നേര്‍ത്ത വര മാത്രം ..! സ്വഭാവത്തിലും അതുപോലെ തന്നെ .ഇതുവരെ ഒരു പെണ്ണിനേയും വഞ്ചിച്ചതായി രേഖകകളില്ല .പക്ഷേ തിരിച്ചു വഞ്ചിക്കപെട്ടതിനു കൈയും കണക്കുമില്ല ..! വാവിട്ടു കരഞ്ഞതിനും . അതൊക്കെ പിന്നീട് പറയാം .ഇപ്പൊ കഥയിലേക്ക് വരാം
ഉത്സവം തുടങ്ങിയതില്‍ പിന്നെ കാമുകീകാമുകന്മാര്‍ക്ക് ഉത്സവത്തിനോട് , പ്രത്യേകിച്ചു രാത്രികാല സ്റ്റേജു പരിപാടികളോട് കടുത്ത അമര്‍ഷം ...!
വീട്ടുകാര്‍ എത്രയാലോചിച്ചിട്ടും സംഗതിയുടെ കിടപ്പുവശം പിടികിട്ടിയില്ല .
പക്ഷെ വീട്ടുകാര്‍ ഒഴിഞ്ഞ വീട്ടില്‍ കാമുകീകാമുകന്മാര്‍ക്ക് 'ഉത്സവ'മായിരുന്നു .അച്ഛനും അമ്മയും രാത്രി പരിപാടിക്ക് പോകുമ്പോള്‍ കാമുകിയും ചെവി കേള്‍ക്കാത്ത അമ്മുമ്മയും മാത്രമായി വീട്ടില്‍ .പിന്നെ അമ്പലപറമ്പില്‍ നാടകമോ ഗാനമേളയോ അവസാനിക്കുംവരെ കാമുകി ബിജുമോന്‍റെ 'അഞ്ഞൂറിലേക്ക്' വിളിയോടു വിളി തന്നെ ...!
അന്ന് രാത്രി കാമുകിയുടെ അച്ഛനും അമ്മയും നാടകവും അതുകഴിഞ്ഞുള്ള ഗാനമേളയും കാണാന്‍ തീരുമാനിച്ച സന്തോഷവാര്‍ത്ത ഉച്ചയൂണിനിടയ്‌ക്ക് , കൃത്യം ,അമ്മ കുടിവെള്ളം ജാറില്‍ നിറയ്ക്കാന്‍ പോയതും അച്ഛന്‍ ഊണ് കഴിഞ്ഞു ബാത്ത്റൂമില്‍ മൂത്രശങ്ക ഒഴിവാക്കാന്‍ പോയതുമായ സന്നിഗ്ദ്ധഘട്ടത്തില്‍ കാമുകി ബിജുവിനെ വിളിച്ചറിയിച്ചു ഫോണ്‍ കട്ട് ചെയ്തു ..!
രാത്രിയാകാന്‍ കാത്തുനിന്നു .അമ്പലത്തിലെ ഉത്സവമേളത്തിനോപ്പം ആകെ ബഹളപൂരിതമാക്കി രാത്രി വന്നുനിന്നു ചിരിച്ചു .ഫോണിലൂടെയായാലും കാമുകിയോട് സംസാരിക്കുമ്പോള്‍ ദേഹശുദ്ധി നിര്‍ബന്ധമായും പാലിക്കണം എന്ന് കരുതി 'അംബാനി അഞ്ഞൂറിനെ' മേശപ്പുറത്ത് വെച്ചിട്ട് ബിജുമോന്‍ ബാത്ത്റൂമിലെ 'പ്രമദവനത്തില്‍' നീരാടാന്‍ ഇറങ്ങി .
ഫോണ്‍ 'തരിപ്പില്‍' (സൈലന്‍റെ മോഡ്..! ) ഇട്ടിരിക്കുകയായിരുന്നു .
ബിജുമോന്‍ ദേഹത്ത് സോപ്പുകൊണ്ട് കുമിളകളുടെ തൃശൂര്‍പൂരവും വേലയും നടത്തുന്ന സമയത്ത് മേശപ്പുറത്തിരുന്ന 'അഞ്ഞൂറ്' തരിക്കാന്‍ തുടങ്ങി .തടികൊണ്ടുള്ള മേശമേല്‍ ഫോണിന്‍റെ തരിപ്പ് ഒരു ചെറു ഹെലികോപ്റ്റെര്‍ ഇറങ്ങുന്നപോലിരുന്നു .ടീ .വീ കണ്ടുകൊണ്ടിരുന്ന ബിജുവിന്‍റെ അച്ഛന്‍ സ്വാഭാവികമായും തിരിഞ്ഞു നോക്കേണ്ടി വന്നു . ഫോണ്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ ഒരു പാറ്റണ്‍ ടാങ്ക് കറങ്ങി വെടിയുതിര്‍ക്കും പോലെ കറങ്ങി തരിക്കുന്നു ..!ഒരുവേള തരിച്ചു മൂര്‍ച്ഛിച്ച് താഴെവീഴും എന്ന ഘട്ടത്തില്‍ അച്ഛന്‍ ഫോണ്‍ എടുത്തു .
അങ്ങോട്ട് എന്തെങ്കിലും പറയും മുന്‍പേ അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഒരു പട്ടാളരഹസ്യം ധൃതിയില്‍ അച്ഛന്‍റെ ചെവിയില്‍ വന്നു വീണു ...
"അതേയ് ..അച്ഛനുമമ്മയും നാടകത്തിന് പോകുന്നില്ല .പന്ത്രണ്ടുമണിക്കുള്ള ഗാനമേളക്കേ പോകുന്നുള്ളൂ .അവര്‍ പോയിക്കഴിഞ്ഞെ ഞാന്‍ വിളിക്കത്തുള്ളൂ ...കേട്ടോ ...? വെക്കുവാ .."
ഫോണ്‍ കട്ടായി ..!
അച്ഛന്‍ അന്തംവിട്ടു നില്‍ക്കുകയാണ് . ഫോണ്‍ യഥാസ്ഥാനത്തു വെച്ചിട്ട് വീണ്ടും ടീ .വീ കണ്ടു .അപ്പോഴാണ് നമ്മളുടെ മഹാരാജ് ബിജുമോന്‍ കുളികഴിഞ്ഞു അവിടേക്ക് വന്നത് .അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു ..
"ഡാ ബിജുവേ ..നിന്‍റെ ഫോണില്‍ കുറെനേരമായി ആരോ വിളിക്കുന്നു ."
ബിജു ഫോണ്‍ കൈയ്യിലെടുത്തു ..എന്നിട്ട് നമ്പര്‍ നോക്കിയിട്ട് നിസാരമായി പറഞ്ഞു ....
"ഒഹ്ഹ് അത് ഒരു കൂട്ടുകാരനാമ്മേ..!"
അച്ഛന്‍ പെട്ടന്ന് തിരിഞ്ഞ് ബിജുവിനെ നോക്കി പറഞ്ഞു ...
"ഉം ..'കൂട്ടുകാരന്‍റെ' അച്ഛനുമമ്മയും നാടകത്തിന് പോകുന്നില്ല .പന്ത്രണ്ടുമണിക്കുള്ള ഗാനമേളക്കേ പോകുന്നുള്ളൂ .അവര്‍ പോയിക്കഴിഞ്ഞെ 'അവന്‍' വിളിക്കത്തുള്ളൂ ...കേട്ടോ ...?..!
ആര്യവേപ്പും അറബിയും പിന്നെ ഞാനും..!
വൈകുന്നേരം മുതൽ സഹധർമിണിക്ക് കലശലായ തലവേദനയും ശരീര വേദനയും... കാലാവസ്ഥയുടെ ആയിരിക്കും എന്നുകരുതി, രാവിലെ ഉണ്ർണപ്പോൾ അവിടവിടെ ചെറിയ കുമിളകൾ പോലെ.. ഹ്മ്മ് ഇത് ചിക്കൻ പൊക്സ് ആണെന്ന് തോന്നുന്നു എന്റെ ആത്മഗതം.. ധർമിണി യുടെ മുഖം വാടി അയ്യോ ഇനി എന്ത് ചെയ്യും..? ഒഹ്ഹ് നമ്മൾ ഒന്നും ചെയ്യണ്ട അത് ചെയ്തോളും ഹ്മ്മ് അല്ലേലും നിങ്ങൾ ഇങ്ങനാ എന്തെങ്കിലും ചോദിച്ചാൽ തമാശ യാ.. അപ്പോൾ തന്നേ അദേഹം മെഡിക്കൽ പേപ്പറിന് ഓർഡർ കൊടുത്തു .. എന്തായാലും ശരി ഞാൻ ഡ്യൂട്ടിക്ക് പോട്ടേ വയ്യ എങ്കിൽ വിളിക്ക്..!
പോകുമ്പോൾ ഞാൻ ഓർത്തു ദൈവമേ ചിക്കൻ പൊക്സ് ആയിരിക്കുമോ..? ഞങ്ങള്ക്ക് ആര്ക്കും ഇതുവരെ വന്നിട്ടില്ലാ.. മോളുടെ കാര്യം ഓർക്കുമ്പോൾ കൂടുതൽ വിഷമം തോന്നി ഹ്മ്മ് വരുന്നത് വരട്ടെ..!
ഓഫീസിൽ ചെന്ന് കുറെ കഴിഞ്ഞപ്പോൾ വിളി വന്നു ഇത് അതുതന്നേ... ശരി ഞാൻ വരാം, ഹോസ്പിറ്റലിൽ പോയ് വന്നു അപ്പൊ ഞാൻ ഓർത്തു എനിക്കും അസുഖം വന്നാലോ... ഒന്ന് റെഡി ആയേക്കാം പോയ് മുടിയൊക്കെ വെട്ടി സുന്ദരനായി, അപ്പോൾ എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞു ഡാ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് നല്ലതാ എന്ന്.. ശരി വേപ്പ്ഇലയ്ക്ക് പോയേക്കാം ഞാൻ വേപ്പില തേടി ഇറങ്ങി കണ്ടു പിടിച്ചു പക്ഷെ റിംഗ് റോഡ് സൈഡിൽ ആണ് അവിടെ പാർക്കിംഗ് പറ്റില്ലാ എന്ത് ചെയ്യും .. ഒന്ന് കറങ്ങി നോക്കി രക്ഷയില്ലാ അവസാനം രണ്ടും കല്പിച്ചു സൈഡിൽ വണ്ടിയിട്ടു ചാടിയിറങ്ങി അടുത്ത് ചെന്നപ്പോൾ ദാ കിടക്കുന്നു.. ഒരൊറ്റ ഇലപോലും കൈ എത്തില്ല കേറിയാലെ രക്ഷയുള്ളൂ ചുറ്റും നോക്കി പാഞ്ഞു പോകുന്ന വാഹനങ്ങൾ മാത്രം ...എന്നോടാ കളി ...അള്ളിപിടിച്ച് മരത്തിൽ കയറി കുറെ ചില്ലകൾ ഒടിച്ചിട്ടു ധൃതിയിൽ താഴെവന്നു കിട്ടിയതെല്ലാം എടുത്തു കാറിനടുത്തേക്ക് ചെന്നു അപ്പോൾ ദാ അവിടെ നില്ക്കുന്നു ഒരറബി ആശാൻ..!
ശുനു ആദാ..? എന്റമ്മേ പണിപാളിയോ.. ''ആദാ ശുനു'' ഞാൻ മനസ്സിൽ പറഞ്ഞു..! അറബി നമുക്ക് പച്ചവെള്ളം പോലെ അറിയാവുന്നകൊണ്ട് ഞാൻ പറഞ്ഞു ആദാ വൈഫ് മറിദ് ... ബ.. ബ.. ബ ആദാ മെഡിസിൻ ..! അറബി:- ശുനു മെഡിസിൻ..? അമ്മേ...! ചിക്കൻ പൊക്സിന്റെ അറബി ഞാൻ ചോദിച്ചു വച്ചിരുന്നു അതുപകാരമായി അതങ്ങ് കാച്ചി ഫീഹ ഫിദരി മായി... വള്ള അയാള്ക്ക് കാര്യം മനസിലായി.. ആശ്വാസം.. അപ്പോൾ വീണ്ടും അടുത്ത ചോദ്യം ഇതെങ്ങനെ ഉപയോഗിക്കും എന്ന്..? (ചോദ്യം ആംഗ്യ ഭാഷയിലൂടെ ഞാൻ മനസിലാക്കി) ഞാൻ പറഞ്ഞു ക്ലീൻ ദി ലീവ്സ് വിത്ത് വാട്ടർ ആൻഡ്... അയാൾ ഇടക്കുകയറി മാഫി ഇംഗ്ലീഷ്...മാഫി ഇംഗ്ലീഷ്...
ഈശ്വരാ ഞാൻ ആംഗ്യം കാട്ടാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു ഇത് തിന്നണോ എന്ന്..? ഞാൻ ലാ (അല്ല) എന്ന് പറഞ്ഞപ്പോൾ പിന്നെങ്ങനെ എന്നായി പുള്ളി..! ഞാൻ പെട്ടു.. ചുറ്റും നോക്കി രക്ഷയില്ല ഒരു ബംഗാളിയെ പോലും കാണാനില്ല.. ഞാൻ പറഞ്ഞു എനിക്ക് പോണം എന്ന്.. അപ്പഴേക്കും പുള്ളി സ്വയം വൈദ്യരായി ഇത് ഇങ്ങനെ എടുത്തു തിന്നണം അല്ലെ എന്ന് പറഞ്ഞു വേപ്പിന്റെ 5-6 കിളുന്നു ഇലകളെടുത്തു വായിലിട്ടു ചവക്കാൻ തുടങ്ങി ... ഞാനൊന്നു കിടുങ്ങി.. അതിന്റെ കയ്പ് ഓർത്താൽ ഹോ..! ഇതാണോഡാ പുല്ലേ മരുന്ന് എന്നുപറഞ്ഞു അയാൾ തെറി വിളിക്കുന്നതിനു മുന്പ് ഞാൻ വേപ്പിൻ ചില്ലകളും കാറിലിട്ടു പറപറന്നു ... സ്പീഡോ മീറ്റിന്റെ സൂചി മുകളിലേക്ക് പാഞ്ഞപ്പോൾ റിയർ വ്യൂ മിററിലൂടെ ഞാൻ നോക്കി അയാൾ കുനിഞ്ഞു നില്ക്കുന്നു എറിയാൻ കല്ല് നോക്കിയതോ അതോ ...വാളുവെച്ചതോ....? വീട്ടിൽ അച്ഛൻ തുമ്മിയൊ എന്തോ..!
ചങ്ങാതീസ്..!
നല്ല സുഹൃത്ത്
ബന്ധങ്ങൾ ഉണ്ടാക്കുകയെന്നത് അല്ലെങ്കില്‍ ഉണ്ടാവുകയെന്നത് ഒരു സൌഭാഗ്യമാണു.
ഇന്ന്‍ സോഷ്യൽ മീഡിയകളുടെ കുതിച്ചു കയറ്റത്തിലൂടെ വിരൽ തുമ്പിൽ വിരിയുന്നു
ഒരായിരം സൌഹൃദങ്ങള്‍..! സത്യത്തില്‍ ഇത്തരം സൌഹൃദങ്ങള്‍ക്ക് ആത്മാർധത ഉണ്ടോ..? ചുരുക്കം ചിലത് എന്ന് വേണമെങ്കിൽ പറയാം..!
നമ്മെ അറിയുന്നവനായിരിക്കണം നമ്മുടെ യഥാര്‍ത്ഥ ചങ്ങാതി. ഒരാളിനോട് സംസാരിച്ചുതുടങ്ങുമ്പോള്‍ തന്നെ തീരുമാനിക്കാനാവും ഈ സംസാരം തുടരണോ വേണ്ടയോ എന്ന്‍. നല്ല സൌഹൃദങ്ങള്‍ എന്നത് നന്മയുടെ പര്യായങ്ങളാണ്. നമ്മെ തിരിച്ചറിയുന്നവനും ആപത്തിൽ സഹായിക്കുവാന്‍ മടികാട്ടാത്തവനും നമ്മെ മനസ്സിലാക്കുന്നവനും വിശ്വസിക്കുന്നവനും ചതിക്കാത്തവനും ആയിരിക്കണം നമുക്ക് ചങ്ങാതിയായി വരേണ്ടത്. കൂടാതെ ജാതി മത വർഗ്ഗ ഭേദങ്ങളെ വെറുക്കുകയും വേണം..!
അപ്പൊ ഇതൊക്കെ നോക്കിയാണോ സുഹൃത്തിനെ തിരഞ്ഞെടുക്കുന്നത് എന്ന് ചോദിച്ചാൽ പണിപാളി..! കൂട്ടത്തിൽ ചിലരെയെങ്കിലും അങ്ങനെ കിട്ടാതിരുന്നിട്ടില്ല..! ഈപ്പറഞ്ഞതെല്ലാം ആ ചങ്ങാതിയോടും അനുവര്‍ത്തിച്ചാല്‍ മാത്രമേ സൌഹൃദം എന്ന പദം കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ ചിന്താതലങ്ങളുമായി ഏറെക്കുറെ യോജിച്ചുപോകാത്ത ഒരാളുമായുള്ള ചങ്ങാത്തത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയുമുണ്ടാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ട് മനസ്സില്‍ പല്ലുഞെരിക്കുന്ന തരത്തിലുള്ള പേരിനൊരു ചങ്ങാത്തം...!

ഫ്രീ ലോണ്‍..!
ഗൾഫ് രാജ്യങ്ങളിൽ ബാങ്ക് ലോണ്‍ എന്ന് പറയുന്നത് നാട്ടിലെപോലെ ഒരു കീറാമുട്ടിയല്ല നിശ്ചിത ശമ്പളം ഉണ്ടെങ്കിൽ ബാങ്കുകൾ ലോണ്‍ കൊടുക്കും. പലിശ നാട്ടിലേതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറവും അതുകൊണ്ട് തന്നെ ധാരാളം വിദേശികൾ ലോണ്‍ എടുക്കുന്നു.
'കുടുബം കോഞ്ഞാട്ട' ആകില്ല കാരണം.. പ്രത്യേകിച്ചു ഗ്യാരന്റീ ഒന്നും ബാങ്കിന് ആവശ്യമില്ല സാലറി സർറ്റിഫിക്കറ്റ്, ഐ.ഡി കോപ്പി, പാസ്പോർട്ട് കോപ്പി, ബാങ്ക് സ്റ്റേറ്റ്മെൻറ് ഇവയൊക്കെ ഹാജരാക്കേണ്ടി വരും. എല്ലാമാസവും അക്കൌണ്ടിൽ നിന്നും നിശ്ചിത തുക കട്ടാകുന്ന രീതിയിൽ കാര്യങ്ങൾ സുഗമം..!
പ്രശ്നം അവിടെയല്ല ചാണകത്തിൽ കൃമി എന്ന് പറഞ്ഞപോലെ അവിടെയും ഉണ്ട് ''ബണ്ടി ചോർസ്'' ലോണും എടുത്തു 2 മാസം അവധിക്ക് പോണു എന്നും പറഞ്ഞു ഒറ്റ മുങ്ങൽ. പിന്നെ ആ വള്ളം അങ്ങോട്ട് അടുപ്പിക്കില്ല..! പിന്നെ നാട്ടിൽ അങ്ങ് മിന്നും.. ഒരു പുതിയ കാറും വാങ്ങി സുഹൃത്തുക്കളുമായി ഒരു 'ട്രിപ്പ് '. പിന്നെ ഹൌസ് ബോട്ടിൽ ഒരു കറക്കം ... 'കൊന്നാൽ പാപം തിന്നാൽ തീരും' ആ പാവങ്ങൾ അറിയുന്നോ ഇതുവല്ലതും. ഫോണ്‍ ചെയ്യുമ്പോൾ അവൻമാർ ചോദിക്കും.. ഡേ.. ലവൻ ലവടെ വലിയ സെറ്റപ്പാ അല്ലേ..? ഹോ ഇവിടെ ''ചുമ്മാ ഉ ...... തെറ്റി നടന്നവനാ'' നീയൊക്കെ കണ്ടു പഠിക്ക് എന്ന്...
''അയ്യോടിയെ വിയർക്കാത്ത കാശാ അവനു ചിലവാക്കല്ലോ''..!!!
അടുത്തല്ലേ കാര്യം അറിഞ്ഞത് ഇപ്പോ പുള്ളിക്ക് ദുഫായിൽ കേറാൻ പറ്റില്ലത്രേ..! ബാൻ ആണെന്ന്.. പക്ഷെ കക്ഷി മിടുക്കനാ ഒരു GCC യിൽ തന്നെ ഉണ്ട് ..!
മാന്യൻ ചമയുന്ന ഇതുപോലെയുള്ള ചില തെണ്ടികൾ കാരണം മലയാളികൾക്ക് മൊത്തത്തിൽ പേരുദോഷവും.
ഞങ്ങളുടെ വീട്..!!!
ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം...! വിവാഹശേഷം ഉള്ള ഞങ്ങളുടെ ഒരു വലിയ ആഗ്രഹമായിരുന്നു ഒരു കൊച്ചു വീട്...! ആഗ്രഹങ്ങൾക്കൊപ്പം വീടിന്റെ ആശയങ്ങളും വളർന്നു വീട് രണ്ടു നില വീടായി..!
ഞാന്‍ വീടുപണിയെക്കുറിച്ച് ചിന്തിച്ചപ്പോൾ വളരെ ശക്തവും ഉദാത്തവുമായ ആശയങ്ങളാണ് എന്റെ മനസ്സില്‍ ഉടലെടുത്തത്...! ഒരു പക്ഷെ ഈ ലോകത്തിനു തന്നെ മാതൃക ആയേക്കാവുന്ന ആശയങ്ങള്‍.... !!
എന്നാല്‍ അച്ഛനുമായിട്ടുള്ള സംവാദത്തില്‍, ഇത് വെറും 'ഉട്ടോപ്യന്‍' ചിന്താഗതികളാണെന്ന് എനിക്ക് ബോധ്യമായി..!
അത്കൊണ്ട് ഉള്ള സ്ഥലത്ത് ഒരു കൊച്ചു വീട് അങ്ങനെ എന്റെ ചിന്താഗതികൾ ഇടുങ്ങിയതാക്കി..!
ഒടുവില്‍ വെല്ലുവിളികളെ തരണം ചെയ്ത് നീണ്ട രണ്ടു വർഷം കൊണ്ട് ''ബാങ്കു കാരുമായിട്ടു ഷെയർ'' ഇല്ലാതെ വീടുപണി പൂർത്തീകരിച്ചു .....!
''ഇന്നലെ ആയിരുന്നു ആയിരുന്നു പാലുകാച്ച്''..!!
എല്ലാവരെയും വിളിക്കണമെന്നുണ്ടായിരുന്നു പക്ഷേ കുറെ പേരെ വിട്ടുപോയി ക്ഷമിക്കുക..!
ഇന്നലെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു പാലു കാച്ചിനു വന്ന ബന്ധുക്കളും , സുഹൃത്തുക്കളുമായി ആകപ്പാടെ ഒരു കലപില സന്തോഷം..!
എല്ലാവരോടും കുശലം പറഞ്ഞു ഓടിനടക്കുന്ന ഭാര്യ, കുട്ടികളുമായി ഓടിക്കളിക്കുന്ന എന്റെ മോൾ ആകെപ്പാടെ സന്തോഷം തന്നെ..!
****
''കണി കാണും നേരം കമല നേത്രന്റെ''....!
പാട്ട് കേട്ട് ഞാൻ ഞെട്ടി ഉണർന്നു..! സമയം വെളുപ്പിന് 5 മണി..!
മൊബൈൽ അലാറമാണ്..! വീടുമില്ല വീട്ടുകാരുമില്ല എ.സി യുടെ മൂളലും, ഭാര്യയുടെ കൂർക്കം വലിയും മാത്രം..!
എന്തായാലും നല്ല ഒരു ''സ്വപ്നം കാണിച്ച സർവേശ്വോരനു നന്ദി''..! ഞങ്ങളുടെ വീടുപണി പെട്ടെന്ന് പൂർത്തിയാക്കാൻ അനുഗ്രഹിക്കട്ടെ..!!!
****
എത്ര വലിയ കഷ്ടപ്പാടായാലും വീടുവയ്ക്കുക എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കും.!
ഒരു വീട് വെച്ചാല്‍ പിന്നെ ഒരു വീടും കൂടി പണിയാനുള്ള അനുഭവമായീന്നാ പറയാറ്....! കാരണം സാധാരണക്കാരന്റെ വീടുപണി അനന്തസാദ്ധ്യതകളുള്ള ഒരനുഭവഖനിയാണ്..!!!
==============================================
തമിഴിൽ ഒരു ചൊല്ലുണ്ട്. ”കല്യാണം പണ്ണിപ്പാർ, വീടൈ കെട്ടിപ്പാർ” എന്ന്...! പെണ്മക്കളുടെ കല്യാണം നടത്തിനോക്കണം..! വീടുപണിതു നോക്കണം ബുദ്ധിമുട്ടറിയണമെങ്കിൽ...! പിന്നെ പലപ്പോഴും അനുഭവങ്ങൾ വ്യക്തിഗതവും ആപേക്ഷികവും ആണല്ലൊ...!
പിള്ളേരോണം
ചിങ്ങമാസത്തിലെ തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്. ഇപ്പോള്‍
അധികമാരുടെയും അറിവില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ എന്നും
നിലനില്‍ക്കുന്ന ഓരോണം. അതാണ് പിള്ളേരോണം..!
ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം കൊണ്ടായിടിരുന്നത്. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്ത ഒരു ഓണാഘോഷം..! എന്നാല്‍ ഇത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു. സദ്യയ്‌ക്കുമാത്രം മാറ്റമില്ല. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ..!
തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്‌ക്കിടെയാണ് പിള്ളേരോണം വരുന്നത്. കള്ളക്കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ പത്താം വെയിലിലാണ് പിള്ളേരോണം എത്തുന്നത്. മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്..!
കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ് ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത് പിള്ളേരോണം. ഉള്ളതുപറഞ്ഞാല്‍ ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ് ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ക്ക് എവിടെ മനസ്സിലാകാന്‍. അവര്‍ക്ക് ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരു ദിനം മാത്രം..!
കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍. അവര്‍മാത്രമായി എന്ത് പിള്ളേരോണം ആഘോഷിക്കാന്‍..! അവരുടെ അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും പോലും പിള്ളേരോണമെന്നത് ഒരു കേട്ടുകേള്‍വിമാത്രമായിരിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഭാഗ്യം ഈ കേട്ടുകഥ അവര്‍ക്കും നേരിട്ട് കേള്‍ക്കാം..!
===============
കടപ്പാട്..

സ്വാതന്ത്ര്യം..!
ഭൂതകാലം..!
ചില കല്യാണ കാഴ്ചകൾ..!!!
നാട്ടിലെ അവധിയിൽ മിക്കവരും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു കല്യാണം കൂടാനായിരിക്കും..! ഇലയിൽ നല്ല സദ്യയുമുണ്ട്, ബന്ധുക്കളോടും, സുഹൃത്തുക്കളോടും സൊറയും പറഞ്ഞു അതൊരു രസം തന്നെ..! ഈ അവധിയിലും ഞങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായി..!
============================================
ഇനി ചില ന്യൂ ജനറേഷൻ കല്യാണ കാഴ്ചകൾ..!
============================================
കല്യാണം പ്രധാനമായും ആണ്‍കുട്ടികള്‍ക്കും,പെണ്‍കുട്ടികള്‍ക്കും ഒരു മാതിരി ചാകര കണ്ട ഫീലിംഗ് ആണെന്ന് തോന്നുന്നു..! കല്യാണചെക്കനും,പെണ്ണിനും ടെന്‍ഷന്‍ കാരണം അത് എന്ജോയ് ചെയാനുള്ള ഒരു മൂഡില്ലെന്ന് മ്ലാനമായ മുഖം വായിച്ചു മനസ്സിലാക്കി..! എന്നാല്‍ ബാക്കിയുള്ളവർക്കെല്ലാം ഒരു ഫാഷന്‍ ഷോയ്ക്ക് പോകുന്ന സന്തോഷമാണ്....ആണ്‍കുട്ടികളെല്ലാം ഇപ്പൊ ഒരുമാതിരി മുഴുവന്‍ കേറ്റാന്‍ പറ്റാത്ത പാന്റ് അതും പച്ച, മഞ്ഞ, നീല വര്‍ണ്ണങ്ങള്‍..! പിന്നെ ഇറുകിയ ടി ഷർട്ടും..! ഹണി ബീ പൈന്റും..! (കൂട്ടത്തിൽ മുണ്ടുടുത്ത ഞങ്ങളോട് പിള്ളേർക്ക് പുഞ്ജം..!!!)
പെണ്‍കുട്ടികളാണെങ്കിൽ രണ്ടു-മൂന്നു വർഷം മുമ്പുവരെ കല്യാണങ്ങൾക്ക് കൂടുതലും സാരി ആയിരുന്നു ഉടുത്തിരുന്നത്..! "ഞങ്ങള്‍ വലുതായി " എന്നു കാണിക്കാനുള്ള തത്രപാട് ആയിരിക്കാം..!
എന്നാൽ ഇപ്പൊ അതുമാറി " ലെഗ്ഗിങ്ങ്സ് " എന്നൊരു സാധനം ഇറങ്ങിയിട്ടുണ്ട്..! ഒറ്റനോട്ടത്തിൽ കുളികഴിഞ്ഞു ''ബാത്ത്റൂമിൽ'' നിന്ന്
മേൽമുണ്ട്' മാത്രം..! ധരിച്ചു വന്നപോലെ..! സൂക്ഷിച്ചു നോക്കിയാൽ കാലിൽ ഒട്ടിച്ച ഒരു പാന്റ്..പൈജാമ..! പിന്നെ മേൽമുണ്ടിന്റെ രണ്ടു സൈഡിൽ കൂടിയും ഓരോ മീറ്റർ നീളത്തിൽ ഓരോ കീറലും..!
കാറ്റടിക്കുമ്പോൾ കീറിപ്പറക്കുന്ന ഭാഗങ്ങൾ ചേർത്തു പിടിച്ചുകൊണ്ടുള്ള നടത്തം..! അപ്പൊ എന്തിനാണാവോ ആ കീറൽ..???
ആ അതൊക്കെ പോട്ടെ ഇനി ചെക്കനേയും പെണ്ണിനേയും ഒന്ന് കാണാൻ പറ്റുമോ..? എവിടെ..? വീഡിയോക്കാരുടെ 'മൂഡ്' കാണുന്നുണ്ട്..! അവരല്ലേ കല്യാണം ഡയറക്റ്റ് ചെയ്യുന്നവർ..!
ചെക്കനെ താലികെട്ടാനും പ്രാക്ടിക്കലായി പഠിപ്പിക്കുന്നു വീഡിയോക്കാര്‍..! അങ്ങിനെ ചിലരാദ്യം വീഡിയോക്കാരുടെ ഭാര്യയാകും..! പിന്നെ മുഹൂര്‍ത്ത സമയത്ത് ചെക്കനെക്കൊണ്ട് താലിയും കെട്ടിക്കില്ല ദേ..അങ്ങോട്ട്...ഇങ്ങോട്ട്...അതിലെ...ഇതിലെ എന്നൊക്കെ പറഞ്ഞു വട്ടംചുറ്റിക്കുമ്പോൾ ദേ കിടക്കുന്നു മുഹൂര്‍ത്തം..ഠിം..!!!
=================================================
ലക്ഷ്യത്തിലേക്ക്..! ബാക്കി കാഴ്ചകൾ സദ്യാലയത്തിൽ..!
Sep 4, 2014
ഗള്‍ഫുകാരന്‍റെ പെണ്ണുകാണൽ..!!!
പെണ്ണുകാണൽ ഒരു ആഖോഷമായി കൊണ്ടുനടന്ന കാലം..! കൃത്യമായി പറഞ്ഞാല്‍ ഒരു
ഏഴ്-എട്ടു വര്‍ഷം മുൻപ്..! എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചേ അടങ്ങു എന്നാ
വാശിയില്‍ അച്ഛനും അമ്മയും പിന്നെ അനിയനും..! അവന്റെ ലൈന്‍ ക്ലിയര്‍
ആവണമല്ലോ..!
ഗള്‍ഫ്‌കാരന്‍ ആണെന്നറിഞ്ഞപ്പോഴുള്ള തരുണീമണികളുടെ മുഖത്തെ വാട്ടം പ്രത്യേകം ശ്രദ്ധിച്ചു..! പിന്നെ ഇവള്മാരെ ഒക്കെ കെട്ടാന്‍ ''കലക്ടർ'' വരണമായിരിക്കും..!
ഇങ്ങോട്ടുള്ള ആദ്യ ചോദ്യം കൊണ്ടുപോകുമോ..? എങ്ങോട്ടാ..? അങ്ങ് ഗൾഫിലോട്ട്..! കൊള്ളായിപ്പോയി..!!! ആദ്യം കെട്ടട്ടെ പിന്നല്ലേ കെട്ടിയെടുക്കൽ..!!
ചിലരൊക്കെ അഡ്ജസ്റ്റ് ചെയ്തെങ്കിലും ജാതകം വില്ലനായി അവതരിച്ചു..! കണിയാന്‍ എട്ടിന്റെ പണി തന്നോണ്ടിരുന്നു..! ഓരോ പ്രാവശ്യം പോവുമ്പോഴും അയാള് ഓരോ ലഗ്നം പറയും..! കാശ് മേടിക്കാന്‍ ഒരു ലഗ്നവും ഇല്ല താനും..!
ഒരു രക്ഷയുമില്ല ലീവ് തീരാറായി..! പെണ്ണിനെ ആണെങ്കില്‍ കിട്ടാനുമില്ല മാന്നാറും, പരുമലയും സ്ഥിരം വായി നോക്കാറുള്ള ലവളുമാരൊക്കെ കേരളത്തിലുള്ള പിള്ളേര് തന്നെ അല്ലെ എന്നൊരു സംശയം..!! ഇവളുമാരുടെ ഒക്കെ വാസ സ്ഥലം എവിടെയാണാവോ..?
വഴിയിൽ എല്ലാം സുന്ദരിമണികൾ..! വീട്ടില് ചെന്ന് കാണുമ്പോ സൌന്ദര്യം തീരെ തോന്നണുമില്ല..! മേക്കപ്പ്..മേക്കപ്പ്..!!!
ഇതെനിക്ക് മാത്രമല്ല ഇങ്ങനെ പെണ്ണ് കാണല്‍ പ്രക്രിയ നടത്തിയ എല്ലാ ആള്‍ക്കാര്‍ക്കും ഉണ്ടായതായി പില്‍കാലത്ത് സുഹൃത്ത് പ്രശാന്തിന്റെ അനുഭവത്തിൽ നിന്നും ഞാന്‍ മനസിലാക്കി..!
അങ്ങനെ ഇരിക്കെ സാക്ഷാല്‍ ഉണ്ണിയേട്ടന്‍ അവതിരിച്ചു..! അച്ഛന്റെ സുഹൃത്ത് എന്നെ പെണ്ണ് കെട്ടിച്ചേ അടങ്ങു എന്ന് വാശി ഉണ്ണിയേട്ടനും..!
രണ്ടു പെഗ്ഗ് കൂടി കേറിയപ്പോ ആ വാശി ഉണ്ണിയേട്ടന്റെ കടമ ആയി മാറി..!
ഉണ്ണിയേട്ടന്റെ മോന്റെ ട്യുഷൻ ടീച്ചർ രശ്മി അവളുടെ കൂട്ടുകാരിയെ വിരൽ ചൂണ്ടി പറഞ്ഞു ദോന്ടെടാ നിന്റെ പെണ്ണ് എന്ന്..! മതി ബോധിച്ചു..! അതും ''ടിഗ്രി'' ക്കാരി..!
അങ്ങനെ അടുത്തുതന്നെ മോതിരം മാറലും കഴിഞ്ഞു ഞാൻ കടൽ കടന്നു..! എട്ടു മാസം കഴിഞ്ഞു കല്യാണം..! ആ കാലയളവിൽ 'ദിനാറുകൾ' മൊബൈൽ കമ്പനിക്കാരും, നെറ്റ് കാർഡുകാരും പങ്കിട്ടു..!
========================== ==========
എല്ലാം ഇന്നലയിലെ മിഴിവാർന്ന ഓർമ്മകൾ..! ഇന്നിപ്പോ കാലിൽ ചങ്ങലയും.. പിൻവിളിയും..!!!

==========================
എല്ലാം ഇന്നലയിലെ മിഴിവാർന്ന ഓർമ്മകൾ..! ഇന്നിപ്പോ കാലിൽ ചങ്ങലയും.. പിൻവിളിയും..!!!
ഒരു കല്യാണ സദ്യ..!
കലാലയ ജീവിതം...അതെത്ര മനോഹരമായ ഒരു കാലഘട്ടമാണ്. ഓര്‍മ്മയില്‍ മയില്‍പ്പീലി തുണ്ടുപോലെ സൂക്ഷിച്ചുവയ്ക്കാനായി നിറമേഴുന്ന എത്രയെത്ര മധുരാനുഭവങ്ങൾ..ചിലത് അത്യന്തം രസകരവും മറ്റു ചിലത് ഓർമിക്കാൻ ഇഷ്ടപ്പെടാത്തതും...!
എന്റെ സ്ഥലം ആലപ്പുഴ ജില്ലയുടെ കിഴക്കൻ ഭാഗമായ മാന്നാർ ആണ്..! ഓട്ടു പാത്രങ്ങളുടെയും, ഓട്ടു വിളക്കുകളുടെയും മറ്റും നിർമ്മാണത്താൽ പ്രശസ്ഥമായ കൊച്ചു ഗ്രാമം..! (ഇപ്പോ അങ്ങ് പട്ടണമായി ട്ടോ...!)
ഞാന്‍ പഠിച്ചത് പരിപാവനമായ പമ്പാ നദിയുടെ കരയിലുള്ള പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലായിരുന്നു, തൊട്ടടുത്ത് തന്നെ പ്രസിദ്ധമായ പരുമല പള്ളിയും..!
1993-95 കാലഘട്ടം. ആദ്യമായി കാമ്പസ്സിനകത്തു കാലുകുത്തിയപ്പോള്‍ സത്യത്തില്‍ മനസ്സുനിറയെ ഭയമായിരുന്നു. ഒരു പുതിയ ലോകം പുതിയ കൂട്ടുകാര്‍..എന്തായിരിക്കും നടക്കുക.കാമ്പസ്സിനുള്ളിലാവട്ടെ എവിടെനോക്കിയാലും നാനാവര്‍ണ്ണങ്ങള്‍ വാരിവിതറിയതുപോലെ സുന്ദരികളും സുന്ദരമ്മാരും മാത്രം. പൂത്തുലഞ്ഞുനില്‍ക്കുന്ന കൊന്നമരച്ചുവട്ടില്‍ മനസ്സുപങ്കുവയ്ക്കുന്ന ഒന്നു രണ്ട് കമിതാക്കളെ കൊതിയോടെയാണു നോക്കിയത്. ആണും പെണ്ണും ഒറ്റക്കും കൂട്ടമായും കലപിലാ വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്നത് അത്ഭുതത്തോടെയാണു ഞാന്‍ നോക്കിക്കണ്ടത്. സ്കൂളില്‍ പെണ്‍കുട്ടികളോട് ഒന്നു മിണ്ടിപ്പോയാല്‍, ഒന്നു നോക്കിപ്പോയാല്‍ ഹൊ ചിന്തിക്കുവാന്‍ പോലും മേല ഇവിടെ ഇത്രക്കു സ്വാതന്ത്ര്യമോ...!
ആദ്യദിനം ക്ലാസ്സൊന്നുമില്ലായിരുന്നു.വെറും പരിചയപ്പെടല്‍ മാത്രം. പ്രൊഫസ്സര്‍ അറ്റെന്‍ഡന്‍സ് എടുത്തുകഴിഞ്ഞയുടന്‍ സീനിയര്‍ ചേട്ടമ്മാര്‍ എത്തി. എല്ലാവരേയും വളരെ വിശദമായി പരിചയപ്പെട്ടു എത്ര മനോഹരമായ ഒരു ദിവസം...! എന്നോട് ചില ചേട്ടന്മാർ ഇത്തിരി 'കലിപ്പോടെ' പരിചയപ്പെട്ടു... എനിക്ക് ആദ്യം കാര്യം മനസിലായില്ല...! (കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ചേട്ടന്മാർ തന്നെ കാര്യം പറഞ്ഞു... എന്റെ വീടിന്റെ അടുത്തുള്ള ഒരു ''തെണ്ടി ഫ്രണ്ട്'' പറഞ്ഞിട്ടായിരുന്നു അവർ അന്ന് അങ്ങനെ ചെയ്തത് എന്ന്...!
ഇനി കോളേജിലേക്കേയില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്. അന്നു പനിയും പിടിച്ചു. പിന്നെ പതിയെ പതിയെ ഞാനും ആ മാസ്മരലോകത്തേക്കു,ആ ബഹളങ്ങളിലേക്കു അറിയാതെ പെട്ടുപോവുകയായിരുന്നു.ഇത്രയും നാളും യാതൊരുവിധ സ്വതന്ത്ര്യവുമില്ലാതെ മാഷിന്റെ കയ്യിലിരിക്കുന്ന ചൂരലിനെ പേടിയോടുകൂടി നോക്കിക്കൊണ്ട് വിരണ്ടുകഴിഞ്ഞിരുന്ന എനിക്ക് പെട്ടന്ന്‍ സര്‍വ്വസ്വാതന്ത്രങ്ങളുടെയും മധ്യത്തിലേക്ക് വീണപ്പോള്‍ ആകെ ഒരമ്പരപ്പായിരുന്നു. പിന്നെ ഞാനും അതാസ്വദിക്കുവാന്‍ തുടങി.
കോളേജിലെ എന്റെ അടുത്ത കൂട്ടുകാര്‍ അനുരാജ്, ഷൈലുപോൾ , സതീഷ്, ഉണ്ണി തുടങിയവരായിരുന്നു. ചുരുക്കം ചില പെണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു.മിക്ക ദിവസവും സമരമായിരുന്നതിനാല്‍ കറങിനടക്കുന്നതിനോ സിനിമക്കു പോകുന്നതിനോ ഒരു തടസ്സവുമില്ലായിരുന്നു.
കോളേജിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു പള്ളി ആഴ്ചയില്‍ ഒരു രണ്ടു മൂന്നു കല്യാണമെങ്കിലും നടക്കുന്നിടം പലപ്പോഴും ഞങ്ങള്‍ ആ കല്യാണങ്ങളില്‍ പങ്കുകൊണ്ടിട്ടുണ്ട്...എല്ലാവരും നമ്മുടെ സഹോദരീസഹോദരമ്മാരാണല്ലോ...!
ഒരു ദിവസം പതിവുപോലെ ഞങ്ങള്‍ ഒരു സഹോദരിയുടെ വിവാഹത്തില്‍ പങ്കുകൊള്ളുകയായിരുന്നു. നല്ല ഗംഭീരന്‍ സദ്യ. പതിവുപൊലെ ആദ്യ പന്തിയില്‍ തന്നെ ഞങ്ങൾ ഇടം പിടിച്ചു..വളരെ വിശാലമായിട്ടങ്ങനെ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അടുത്തിരുന്ന ഒരണ്ണന്‍ വളരെ പതിയെ ഇങ്ങനെ ചോദിച്ചു.
''നിങ്ങള്‍ക്ക് ഡെയിലി ഇങ്ങനെവന്നു വിളിക്കാത്ത കല്യാണമുണ്ണുവാന്‍ നാണമാവില്ലേ"..!
വായിലേക്കുകൊണ്ടുപോയ ചോറുരുള അതേപോലെ ഇലയിലേക്കു വീണുപോയി...! അതീവദയനീയമായി അയാളെ നോക്കിയ ഞങ്ങളോടായി അയാള്‍ പറഞ്ഞു..
"ഇതില്‍ നാണിക്കാനൊന്നുമില്ല. ഞാനും സ്ഥിരം വരുന്നയാളാ.എന്നും നിങ്ങളെ കാണാറുണ്ട്.അതുകൊണ്ട് വെറുതേ ചോദിച്ചതാ."
അതിനു ശേഷം ''ക്ഷണിച്ച കല്യാണം ഉണ്ണുമ്പോഴും ക്ഷണിക്കാതെ ആ അണ്ണന്റെ ചോദ്യം കാതിൽ മുഴങ്ങാറുണ്ട്''..!
Sep 2, 2014
ഹർത്താൽ..!
Aug 23, 2014
മഴയുടെ മരണം..!
ഗ്രാമങ്ങളുടെ ആത്മാവ്..!
എന്റെ സാറെ ദേ ഇങ്ങനെ ചാടുമ്പോൾ ''പള്ളയടിച്ചു'' വെള്ളത്തിൽ വീഴുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ പറ്റില്ല..! കുറച്ചു നേരത്തേക്ക് ഒന്നും കാണാൻ പറ്റില്ല..!!
ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്..!
കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ" എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത്..! പഴയ ആ നല്ല നാളുകളിലെ ഒരു ഓർമ ചിത്രം..!
=====================================
ഇന്നിപ്പോ പഠിത്തം ഒഴിഞ്ഞിട്ട് വേണമല്ലോ കളി ..!!

Subscribe to:
Posts (Atom)